താമിർ ജിഫ്രിയുടെ കസ്റ്റഡി മരണം; ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി
Sep 7, 2023, 15:31 IST

താനൂർ കസ്റ്റഡി മരണം കേസിൽ സിബിഐയുടെ നിലപാട് വ്യക്തമാക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. സിബിഐ കേസ് അതിവേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നൽകിയ ഹർജിയിലാണ് കോടതി നടപടി. കേസിൽ അടുത്ത ദിവസം തന്നെ മറുപടി നല്‍കണമെന്ന് ഹൈക്കോടതി സിബിഐക്ക് നൽകിയ നിര്‍ദ്ദേശം. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

പ്രതിപ്പട്ടികയിലുള്ള നാലു പേർക്കെതിരെയും ക്രൈം ബ്രാഞ്ച് കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ് സി പി ഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി പി ഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സി പി ഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി പി ഒ വിപിൻ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.