Times Kerala

 കോ​ൺ​ഗ്ര​സി​ന്‍റെ അ​വി​ശ്വാ​സ​ത്തി​ന് പി​ന്തു​ണ: സി​പി​എം അം​ഗ​ങ്ങ​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി നേതൃത്വം

 
 കോ​ൺ​ഗ്ര​സി​ന്‍റെ അ​വി​ശ്വാ​സ​ത്തി​ന് പി​ന്തു​ണ: സി​പി​എം അം​ഗ​ങ്ങ​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി നേതൃത്വം
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ സി​പി​എം ഭ​രി​ക്കു​ന്ന രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി‍​ഡ​ന്‍റി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ര്‍​ന്ന് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ല്‍​കി​യ മൂ​ന്ന് സി​പി​എം അം​ഗ​ങ്ങ​ളോ​ട് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടും. രാ​വി​ലെ ചേ​ര്‍​ന്ന സി​പി​എം കു​ട്ട​നാ​ട് ഏ​രി​യ ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൾ ശി​വ​ദാ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കോ​ൺ​ഗ്ര​സ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. യു​ഡി​എ​ഫി​ന്‍റെ നാ​ലം​ഗ​ങ്ങ​ൾ​ക്കൊ​പ്പം, സി​പി​എ​മ്മി​ന്‍റെ മൂ​ന്നം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പാ​ർ​ട്ടി അ​റി​ഞ്ഞ​ല്ല ഇ​വ​ർ അ​വി​ശ്വ​സ നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്ന് കു​ട്ട​നാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ആ​ർ. രാ​ജു​മോ​ൻ, ഡെ​ന്നി സേ​വ്യ​ർ, സോ​ളി ആ​ന്‍റ​ണി, ഷീ​ന റെ​ജ​പ്പ​ൻ എ​ന്നീ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ സി​പി​എ​മ്മി​ലെ കെ.​പി. അ​ജ​യ​ഘോ​ഷ്, സൂ​ര്യ ജി​ജി​മോ​ൻ, ബി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​രു​മാ​ണ് നോ​ട്ടീ​സി​ൽ ഒ​പ്പി​ട്ട​ത്. വെ​ളി​യ​നാ​ട് ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ൻ​സി വ​ർ​ഗീ​സി​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. 

 

Related Topics

Share this story