എം.ഡി.എം.എയുമായി വിദ്യാർഥി പിടിയിൽ
Wed, 24 May 2023

വണ്ടൂർ: 26 ഗ്രാം എം.ഡി.എം.എയുമായി ബിരുദ വിദ്യാർഥി വാണിയമ്പലത്ത് പിടിയിൽ. പുല്ലങ്കോട് സ്വദേശി ചൂരപിലാൻ മുഹമ്മദ് നിഹാലിനെയാണ് (23) വണ്ടൂർ എസ്.ഐ ടി.പി. മുസ്തഫയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബംഗളൂവിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം വിൽപനക്കായി ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണിയാൾ. ബംഗളൂരുവിൽ ബി.എസ് സി മൂന്നാം വർഷ വിദ്യാർഥിയായ പ്രതിയെ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
എസ്.സി.പി.ഒമാരായ എം. സുബ്രഹ്മണ്യൻ, അനൂപ് കുമാർ, സി.പി.ഒ യു.പി. ശരൺ, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.