Times Kerala

 പള്ളിക്കര മിഷൻ കോളനിക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചു നൽകാൻ നടപടികൾ സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ

 
 പള്ളിക്കര മിഷൻ കോളനിക്ക് ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചു നൽകാൻ നടപടികൾ സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ
 

കടലാക്രമണ ഭീഷണി നേരിടുന്ന കാസർകോഡ്  ഉദുമ മണ്ഡലത്തിലെ പള്ളിക്കര ബീച്ച് മിഷൻ കോളനി നിവാസികൾക്ക് സംസ്ഥാന സർക്കാറിന്‍റെ 'പുനർഗേഹം' പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചു നൽകാൻ ആവിശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് യുവജനക്ഷേമം, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

തിരദേശ മേഖലയിലെ ജനങ്ങളെ കേൾക്കാനും മത്സ്യ തൊഴിലാളി സമൂഹത്തെ നമ്മുടെ നാടിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി ചേർത്ത് പിടിക്കാനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസിലാക്കി പരിഹാര നടപടി സ്വീകരിക്കുന്നതിനത്തിന്റ ഭാഗമായി സംഘടിപ്പിച്ച തിര സദസ്സിനോട് അനുബന്ധിച്ച് മിഷൻ കോളനി നിവാസികളുടെ ശോചനീയാവസ്ഥ നേരിട്ടു കണ്ടു മനസ്സിലാക്കിയ ശേഷം കോളനി നിവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളനിക്ക് സമീപം വാസിയയോഗ്യമായ 50 സെന്റ് സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയം നിർമിച്ചു നൽകാൻ ആണ് ഉദേശിക്കുന്നത്. അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ ഹൊസ്ദുർഗ് തഹസിൽദാർ എൻ.മണിരാജ് എന്നിവർക്ക് നിദേശം നൽകി. ഫ്ലാറ്റ് സമുച്ചയം യാഥാർത്ഥ്യമായാൽ കടലാക്രമണ ഭീതിയിൽ കഴിയുന്ന മിഷൻ കോളനി നിവാസികളുടെ ദുരിത പൂർണ്ണമായ ജീവിതത്തിന് അവസാനമാകും.

സി.എച്ച് കുഞ്ഞമ്പു എം.എൽ.എ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ, കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി.വി രമേശൻ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഉദുമ മണ്ഡലം തീര സദസിൽ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി സംഘടനകളും ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം നിർദേശിച്ചണ് തീരദേശ സദസ്സ് ഉദുമ പാലക്കുന്നിൽ സമാപിച്ചത്.

കോട്ടികുളത്ത് ഫിഷ് ലാന്റിംഗ് സെന്റർ

ഉദ്യമചെമ്മനാട് പള്ളിക്കര പഞ്ചായത്തുകൾക്ക് കൂടി വെള്ള പദ്ധതി കഴൂർ- ഹാർബർ റോഡ് നവീകരണം കോടി ബീച്ച് ടൂറിസം പദ്ധതി തൃക്കണ്ണാട് കോട്ടിക്കുളം ബേക്കൽ കാപ്പിൽ ബീച്ച് തീരസംരക്ഷണം പട്ടയ പ്രശ്നം, തീരദേശ പരിപാലന നിയമം മൂലം നേരിടുന്ന പ്രശ്നങ്ങൾ ശുചി മുറികൾ മത്സ്യത്തൊഴിലാളികൾക്ക് വിവിധ ആനുകൂല്യങ്ങൾ എന്നിവയാണ് പ്രധാനമായും ഉന്നയിച്ച വിഷയങ്ങൾ. ഇവക്കെല്ലാം നടപടി നിർദേശിച്ചാണ് മന്ത്രി തീരസദസ്സ് അവസാനിപ്പിച്ചത്.

Related Topics

Share this story