തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. തെരഞ്ഞെടുപ്പിൽ ഉണ്ടായത് വലിയൊരു പരാജയം എന്ന് പറയാൻ കഴിയില്ല. എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാർട്ടിയും മുന്നണിയും സർക്കാരും പരിശോധിക്കും. തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്തുമെന്ന് എംഎ ബേബി പറഞ്ഞു.
ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാർട്ടിക്ക് വിശദമായി പഠിക്കേണ്ടതുണ്ട്. ജനങ്ങളിൽ നിന്ന് പഠിച്ച്, എന്തുകാരണത്താലാണ് അവർ മറ്റു രാഷ്ട്രീയ നിലപാടുകളെ തെരഞ്ഞെടുക്കുന്നതിലേക്ക് പോയത് എന്ന് കണ്ടുപിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.