കണ്ണൂർ : കണ്ണൂർ പാറാട് പാനൂരിൽ വടിവാൾ വീശി സിപിഐഎം ആക്രമണം. യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ എത്തി മുഖം മൂടി ധരിച്ചെത്തിയ സംഘം വീടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാർട്ടി കൊടി കൊണ്ട് മുഖം മൂടിയാണ് അക്രമികൾ എത്തിയത്. വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
പാറാട് ടൗണിൽ ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എൽഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിക്ക് പിന്നാലെ ആണ് സംഘർഷം ഉണ്ടാകുന്നത്.
പൊലീസ് ഇതിനിടെ ലാത്തി വീശി ഇരു പ്രവർത്തകരെയും സ്ഥലത്ത് നിന്ന് നീക്കിയിരുന്നു. എന്നാൽ പിന്നീട് സിപിഐഎം പ്രവർത്തകർ സംഘടിച്ചെത്തുകയും വീടുകളിൽ കടന്നുച്ചെന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.