ഇടത് കോട്ടകള്‍ തകർന്ന് തരിപ്പണം ആയി ; ജനങ്ങള്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചെന്ന് ഷാഫി പറമ്പില്‍ | Shafi Parambil

കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ജനവിധിയാണ്.
Shafi Parambil
Updated on

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് വടകര എം പി ഷാഫി പറമ്പിൽ.യുഡിഎഫിന് ഗംഭീര വിജയം സമ്മാനിച്ച ജനങ്ങളോട് ഐക്യ ജനാധിപത്യ മുന്നണിയിലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും പേരില്‍ നന്ദി അറിയിക്കുന്നു.കേരളത്തിലെ ജനങ്ങൾ സർക്കാരിനെ നിർത്തി പൊരിച്ചിരിക്കുകയാണ് എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള വിധിയാണ് വന്നിരിക്കുന്നത്. ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ജനവിധിയാണ്.

ഈ വിജയത്തില്‍ തെല്ലും അഹങ്കരിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനും അവര്‍ ആഗ്രഹിക്കുന്ന തലത്തില്‍ പ്രവര്‍ത്തിക്കാനും സന്നദ്ധരാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള എല്ലാ ഇടതുകോട്ടകളെയും പൊളിച്ചെഴുതി എല്ലാ മേല്‍കോയ്മയും അവസാനിപ്പിച്ച്, എല്ലാ കള്ളസഖ്യങ്ങളെയും തുറന്നുകാണിച്ചാണ് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നിട്ടുള്ളത്. ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ വിധിയെഴുത്താണെന്ന് പറയാതിരിക്കാനാകില്ല.

പ്രതിപക്ഷ നേതാവ് വിജയത്തിന് വേണ്ടി പ്രവർത്തിച്ചു. എല്ലാ നേതാക്കളും നന്നായി പ്രവർത്തിച്ചു. ജനം എൽഡിഎഫിന് നൽകിയ പിന്തുണ പിൻവലിച്ചു. ഡിസിസി നന്നായി പ്രവർത്തിച്ചു. അധികാരത്തിലിരിക്കുന്നവരേക്കാൾ ശക്തി ജനങ്ങൾക്കാണ് എന്ന് തെളിഞ്ഞു. ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി. ഒട്ടും അഹങ്കരിക്കാതെ വിനയത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും. 2026 ലേക്കുള്ള ഇന്ധനമാണിത്. ഒരുമയോടെ കരുത്തോടെ മുന്നോട്ട് പോകും ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുവെന്നും ഷാഫി പറഞ്ഞു.

എല്ലാ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഈ തിരഞ്ഞെടുപ്പിന് മുമ്പ് പോലും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരായ കേരളത്തിലെ ജനങ്ങളുടെ അതിശക്തമായ വിധിയെഴുത്താണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.

504 ൽ അധികം പഞ്ചായത്തുകളിൽ ഐക്യ ജനാധിപത്യ മുന്നണി വിജയിച്ചു വരുന്നു. 54 ലധികം മുനിസിപ്പാലിറ്റി യുഡിഎഫ് നേടി. എൽഡിഎഫ് കുത്തകയായിരുന്ന കോർപ്പറേഷനിലും യുഡിഎഫിന് വിജയം. ഗ്രാമ പഞ്ചായത്തിലും മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. സിപിഎമ്മിന്റെ കുത്തകയായിരുന്ന കോര്‍പറേഷനുകള്‍ പോലും പൊളിച്ചെഴുതുന്ന തരത്തിലുള്ള ഒരു വിധിയെഴുത്ത്. കോഴിക്കോട് പോലും അവസാനത്തെ ചിരി നമ്മുടേതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയത്തിൽ അഹങ്കരിച്ചു വീട്ടിൽ പോയിരിക്കില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com