Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaഅമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി: സംഭവം ആലപ്പുഴയിൽ, പരാതി...

അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി: സംഭവം ആലപ്പുഴയിൽ, പരാതി നൽകി നാട്ടുകാർ, കസ്റ്റഡിയിൽ | Dead body

🎙️ Latest Podcast

ആലപ്പുഴ: കുത്തിയതോട് പള്ളിത്തോടിന് സമീപം മരിച്ച അമ്മയുടെ മൃതദേഹം ആരുമറിയാതെ വീടിനുള്ളിൽ കുഴിച്ചുമൂടിയ മകൻ പിടിയിൽ. തുറവൂർ മനക്കോടം സ്വദേശിനി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയത്. സംഭവത്തിൽ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Son buries mother’s dead body in Alappuzha without anyone knowing)

കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാധയെ പുറത്തുകാണാതിരുന്നതിനെത്തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗിരീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അമ്മ മരിച്ചുവെന്നും താൻ മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയെന്നുമാണ് ഗിരീഷ് മൊഴി നൽകിയത്.

സംഭവത്തിൽ കുത്തിയതോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുറത്തെടുക്കും. തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.