HomeKeralaകേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും...

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം കേരളത്തിൽ 78.22% പോളിംഗ് രേഖപ്പെടുത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ (79.1%) വർദ്ധനവ് അന്തിമ കണക്കുകൾ വരുമ്പോൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

കേരളത്തിലെ പോളിംഗ് സംഗ്രഹം
ഏറ്റവും കൂടുതൽ: കോഴിക്കോട് (81.32%)
80 കടന്ന ജില്ല: പാലക്കാട്
ഏറ്റവും കുറവ്: പത്തനംതിട്ട (70.76%)

വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ ശതമാനക്കണക്കിൽ സ്വാഭാവിക വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇനി വോട്ടെണ്ണൽ ദിനമായ മെയ് നാല് വരെയുള്ള 25 നാളുകൾ രാഷ്ട്രീയ മുന്നണികൾക്ക് നെഞ്ചിടിപ്പിന്റെയും കണക്കുകൂട്ടലുകളുടെയും ദിനങ്ങളാണ്.

അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിംഗ്
ഇന്ന് വോട്ടെടുപ്പ് നടന്ന മറ്റ് സ്ഥലങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

അസം: 85.61%
പുതുച്ചേരി: 89.87% രണ്ടിടത്തും എക്കാലത്തെയും ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാന വിവാദങ്ങളും അക്രമങ്ങളും

കാസർകോട് തൃക്കരിപ്പൂരിലെ ഉതിരനൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ യുഡിഎഫ് വനിതാ ഏജന്റ് രതിലയ്ക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം വാണിമേൽ എം.യു.പി. സ്‌കൂളിൽ മറ്റൊരാളുടെ വോട്ടർ ഐഡിയുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ചു പിടികൂടി.

ചിറ്റൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചു പോസ്റ്റ് വന്നത് വലിയ ചർച്ചയായി. അറിവോടെയല്ല പോസ്റ്റ് വന്നതെന്ന വിശദീകരണത്തോടെ പിന്നീട് ഇത് പിൻവലിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് ആരോപണങ്ങൾ ഉയർന്നതും ഇതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങളും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളെ പ്രക്ഷുബ്ധമാക്കി.

Story Summary:
The 2026 Kerala Assembly elections concluded with a strong voter turnout, recording 78.22% polling as per the latest updates. Kozhikode district topped the list with 81.32%, while Pathanamthitta recorded the lowest at 70.76%. Meanwhile, Assam (85.61%) and Puducherry (89.87%) witnessed record-breaking voter participation. The day was marked by several controversies, including a cowhage powder attack on a UDF agent in Trikkaripur and the detention of a minor for alleged fraudulent voting in Nadapuram. The counting of votes is scheduled for May 4.

WhatsApp Channel Banner

Latest updates

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ...

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ...

അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം:...

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. 2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d)...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: വിശദീകരണത്തിന് കൂടുതൽ സമയം...

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദപരമായ 'രക്ഷാപ്രവർത്തന' കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. വിഷയത്തിൽ ഡിജിപിക്ക് നൽകിയ പ്രാഥമിക മറുപടിയിലാണ് അദ്ദേഹം...

USലെ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ 3 പേർക്ക് ദാരുണാന്ത്യം:...

ഹൈദരാബാദ് : അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സെയ്ദാബാദ് വാണി നഗർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹൈദരാബാദ് സ്വദേശി നാസിയ സൽമ...

‘ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ബന്ധമില്ല’:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭ സമരം ഡൽഹി ജന്തർ മന്തറിൽ തുടരുന്നു. ജന്തർ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...