HomeKerala'ഓപ്പറേഷൻ തൂഫാൻ' പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവം: പ്രതികളിൽ അവധിക്ക് നാട്ടിലെത്തിയ...

‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവം: പ്രതികളിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനും | Soldier Among Four Arrested

പാലക്കാട്: ലഹരി വിരുദ്ധ പരിശോധനയ്ക്കിടെ പൊലീസുകാരെ മർദിച്ച കേസിൽ സൈനികൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. റാഞ്ചിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ സൈനികൻ ജിനേഷ്, സുഹൃത്തുക്കളായ രഞ്ജിത്ത് (37), അനീഷ് (35), പ്രവീൺ (39) എന്നിവരാണ് പിടിയിലായത്. ഹേമാംബിക നഗർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ എസ്. സുദർശന, എസ്ഐ ജോൺ സേവ്യർ, സീനിയർ സിപിഒ രജീഷ് എന്നിവർക്കാണ് മർദനമേറ്റത്.(Soldier Among Four Arrested For Attacking Police During Vehicle Inspection In Palakkad)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെ മലമ്പുഴ ഭാഗത്തുനിന്ന് കാറിലെത്തിയ പ്രതികളെ പൊലീസ് കൈകാട്ടി നിർത്തിക്കുകയായിരുന്നു. പരിശോധനയെ ചോദ്യം ചെയ്ത പ്രതികൾ പോലീസിനെ ആക്രമിച്ചു. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന സൈനികൻ ജിനേഷ് ഉദ്യോഗസ്ഥൻ്റെ മുഖത്തടിക്കുകയും കണ്ണട തകർക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച വനിത എസ്ഐ ഉൾപ്പെടെയുള്ളവർക്ക് നേരെയും ആക്രമണമുണ്ടായി.

സംഭവസ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡ് വിവരം നൽകിയതിനെത്തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് പ്രതികളെ കീഴടക്കിയത്. മദ്യലഹരിയിലായിരുന്ന പ്രതികളെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, വനിതാ ഉദ്യോഗസ്ഥയുൾപ്പെടെയുള്ളവരെ ആക്രമിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Story Summary

Four individuals, including a soldier named Jinesh who was on leave from Ranchi, have been arrested for assaulting three police officers, including a woman SI, during an ‘Operation Toofan’ vehicle inspection in Palakkad. The accused, who were allegedly under the influence of alcohol, attacked the officers after questioning the inspection. They will be produced in court for remand today.

WhatsApp Channel Banner

Latest updates

ഓണവിപണി ലക്ഷ്യമിട്ട് ബിഎസ്എച്ച് സ്മോൾ അപ്ലയൻസ് പ്രദർശനം കൊച്ചിയിൽ...

കൊച്ചി: ഓണത്തോടൊപ്പം ഇന്ത്യ ഉത്സവ സീസണിലേക്ക് പ്രവേശിക്കാനിരിക്കെ, ലോകോത്തര പ്രീമിയം വീട്ടുപകരണ ബ്രാൻഡുകളായ ബോഷ് (Bosch), സീമൻസ് (Siemens) എന്നിവയുടെ മാതൃകമ്പനിയായ ബിഎസ്എച്ച് ഹോം അപ്ലയൻസസ് (BSH Home Appliances Pvt. Ltd.)...

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിന് അംഗീകാരം; ക്യുഡെങ്കയുടെ വിപണനത്തിന്...

കൊച്ചി: രാജ്യത്ത് ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് നിർണായക വഴിത്തിരിവായി പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകെഡയുടെ (Takeda) 'ക്യുഡെങ്ക' (Qdenga - TAK-003) വാക്സിന് വിപണനാനുമതി ലഭിച്ചു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ്...

പ്രവാസികൾക്കായി കൊച്ചി വണ്ടർലാ ‘ബാക്ക് ടു നാട്’ പ്രത്യേക...

കൊച്ചി: വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്യുന്നതിനായി കൊച്ചി വണ്ടർലാ ‘ബാക്ക് ടു നാട്’ (Back to Naadu) എന്ന പേരിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു (Wonderla kochi back to...

മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ പരാമർശം: ധ്യാൻ ശ്രീനിവാസന്റെ പഴയ...

നടൻ ധ്യാൻ ശ്രീനിവാസൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. താൻ മുഖ്യമന്ത്രിയായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു അവാർഡ് ചടങ്ങിൽ ധ്യാൻ നടത്തിയ തമാശരൂപേണയുള്ള...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ...

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പൂർണ്ണമായി ലഭ്യമായ പശ്ചാത്തലത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...