Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeKeralaതൃപ്പൂണിത്തുറയിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ | Six Bangladeshi Nationals...

തൃപ്പൂണിത്തുറയിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ | Six Bangladeshi Nationals Arrested

🎙️ Latest Podcast

എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചുവന്ന ആറ് ബംഗ്ലാദേശി പൗരന്മാരെ പൊലീസ് പിടികൂടി. സ്പെഷ്യൽ ബ്രാഞ്ച്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, നേവി ഇന്റലിജൻസ് വിംഗ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.( Six Bangladeshi Nationals Arrested In Thrippunithura)

മെയ്ദി ഹസൻ, മുഹമ്മദ് ആസിം, തരേഖ്, സോഖിർ, മുഹമ്മദ് സൊഹൈൽ, റക്കീബ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലിയാണ് ഇവർ ചെയ്തുവന്നിരുന്നത്.

എരൂർ കോഴിവെട്ടുംവെളിക്ക് സമീപമുള്ള രണ്ട് വാടക വീടുകളിലായാണ് ഇവർ വർഷങ്ങളായി താമസിച്ചിരുന്നത്. ഇതിൽ രണ്ടുപേർ സഹോദരങ്ങളാണ്. നാലുപേർ ഒരു വീട്ടിലും മറ്റ് രണ്ടുപേർ മറ്റൊരു വീട്ടിലുമായാണ് കഴിഞ്ഞിരുന്നത്.

Story Summary 

Six Bangladeshi nationals illegally residing in Eruur, near Thrippunithura, were arrested during a joint operation by the Special Branch, Anti-Terrorist Squad, and Navy Intelligence Wing. The individuals, who were employed in scrap collection, have been handed over to the Hill Palace police and will be produced in court today.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.