HomeKeralaഷിബു ബേബി ജോൺ RSP സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു: പകരം...

ഷിബു ബേബി ജോൺ RSP സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു: പകരം ചുമതല AA അസീസിന് | Shibu Baby John

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്ന പശ്ചാത്തലത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോൺ രാജിവെച്ചു. തിരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുൻ സെക്രട്ടറി എ.എ. അസീസിനാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.(Shibu Baby John resigns from RSP State Secretary post)

തന്റെ തട്ടകമായ ചവറ മണ്ഡലത്തിൽ തന്നെയാണ് ഷിബു ബേബി ജോൺ ഇക്കുറിയും ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ട് തവണയും ചവറയിൽ ഷിബുവിന് പരാജയമായിരുന്നു ഫലം. കഴിഞ്ഞ തവണ ഇടത് സ്ഥാനാർത്ഥി സുജിത് വിജയൻ പിള്ളയോടും, അതിനു മുൻപ് സുജിത്തിന്റെ പിതാവ് വിജയൻ പിള്ളയോടും അദ്ദേഹം പരാജയപ്പെട്ടിരുന്നു. അതിനാൽ, ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ഷിബുവിനും പാർട്ടിക്കും അഭിമാനപ്രശ്നമാണ്.

ആർ.എസ്.പിക്ക് നൽകുന്ന സീറ്റുകൾ സംബന്ധിച്ചും വച്ചുമാറ്റം സംബന്ധിച്ചുമുള്ള നിർണ്ണായക ചർച്ചകൾ തിങ്കളാഴ്ച ഇടുക്കിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നടക്കും. കൊല്ലം ജില്ലയിലെ ആർ.എസ്.പിയുടെ മറ്റൊരു പ്രധാന സീറ്റായ ഇരവിപുരത്ത് സ്ഥാനാർത്ഥിത്വത്തിനായി കാർത്തിക് പ്രേമചന്ദ്രൻ, സജി ഡി. ആനന്ദ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മണ്ഡലം കമ്മിറ്റിയിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കുകയാണെങ്കിൽ കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

Clickable Info Box