തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ വിജയനും അറസ്റ്റിലാകുമെന്നും അവർ ജയിലിൽ പോകേണ്ടി വരുമെന്നും ഷോൺ ജോർജ്. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇനി ശക്തമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.(Shaun George On ED Raid, Says Opposition Leader Pinarayi Vijayan And Veena Vijayan Will Be Arrested)
ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന എസ്എഫ്ഐഒ പുറത്തുവിട്ട റിപ്പോർട്ടിൽ വീണ വിജയൻ മൂന്നാം പ്രതിയാണ്. വീണയുമായി ബന്ധമുള്ള വ്യക്തികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര ഏജൻസികൾ അടിയന്തരമായി പരിശോധിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
കേവലം ഒരു സാമ്പത്തിക ഇടപാട് എന്നതിനപ്പുറം വലിയൊരു ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് ഷോൺ ജോർജ് ആരോപിച്ചു. രാജ്യസുരക്ഷയെ വരെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണ് ഈ കേസിലുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ ഇഡി റെയ്ഡ് തുടരുകയാണ്.
Story Summary
BJP State Vice President Shaun George stated that Opposition Leader Pinarayi Vijayan and his daughter Veena Vijayan will be arrested and jailed in connection with the CMRL monthly payoff case. Speaking to the media during the ongoing ED raids, Shaun George alleged that the case involves national security issues, specifically the illegal smuggling of atomic minerals along with mineral sand.

