HomeKeralaഅപകടത്തിൽപ്പെട്ട യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; മൊഴി രേഖപ്പെടുത്തും...

അപകടത്തിൽപ്പെട്ട യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; മൊഴി രേഖപ്പെടുത്തും | Sexual assault

ആലപ്പുഴ: കായംകുളത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന പരാതികൾക്കിടെ അന്വേഷണം കായംകുളം ഡിവൈഎസ്പിക്ക് കൈമാറി.(Sexual assault on accident victim, Human Rights Commission registers case)

അന്വേഷണ ചുമതല ഡിവൈഎസ്പി ഏറ്റെടുത്ത സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴിയിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. കൂടാതെ, അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Clickable Info Box