Times Kerala

ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച കൃ​ത്രി​മ ല​ഹ​രി​ക്കൂ​ട്ടു​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പിടികൂടി
 

 
police death

ത​ല​ശ്ശേ​രി: ആ​വ​ശ്യ​ക്കാ​ർ​ക്ക് കൈ​മാ​റാ​നാ​യി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​രി​കെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച കൃ​ത്രി​മ ല​ഹ​രി​ക്കൂ​ട്ടു​ക​ളും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തു.

പാ​ൻ​പ​രാ​ഗ്, ഹ​ൻ​സ്, മാ​വൂ, ചാ​ർ സൗ ​ബീ​സ് തു​ട​ങ്ങി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കൊ​പ്പം ഹ​ൻ​സ്, പാ​ൻ​പ​രാ​ഗ് തു​ട​ങ്ങി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ കൊ​ട്ട​ട​ക്ക​പൊ​ടി​യും ചു​ണ്ണാ​മ്പും കു​ഴ​ച്ചു​ണ്ടാ​ക്കി​യ നാ​ട​ൻ കൃ​ത്രി​മ ല​ഹ​രി​ക്കൂ​ട്ടു​മാ​ണ് ഒ​ളി​യി​ട​ത്തി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്.

പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യ എ.​എ​സ്.​ഐ, പി. ​ബി​ജു, സു​വ​ൻ എ​ന്നി​വ​രാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച​താ​യി ക​ണ്ട​ത്. ഇ​വ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ കെ.​കെ. കു​ഞ്ഞി​ക്ക​ണ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അതേസമയ  ഇ​ത് സൂ​ക്ഷി​ച്ച​വ​രെ പി​ടി​കൂ​ടാ​നാ​യിട്ടില്ല. 

Related Topics

Share this story