സതീശന്‍റെ നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുന്നു; റിയാസ്
Thu, 16 Mar 2023

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വീണ്ടും മന്ത്രി മുഹമ്മദ് റിയാസ്. സതീശന്‍റെ നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുകയാണെന്ന് റിയാസ് വിമർശിച്ചു. പേരിന് വേണ്ടി ബിജെപിക്കെതിരെ ഫോട്ടോഷൂട്ട് സമരം നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും സമരം ചെയ്തതിന്‍റെ പത്രകട്ടിംഗ് കാണിക്കേണ്ടി വരുന്നത് പ്രതിപക്ഷ നേതാവിന്‍റെ ഗതികേടാണെന്നും റിയാസ് പറഞ്ഞു. രാഷ്ട്രീയപരമായി ചോദ്യത്തെ നേരിടാൻ പറ്റാത്തത് കൊണ്ട് സതീശൻ വ്യക്തിപരമായി മന്ത്രിമാരെ ആക്രമിക്കുകയാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ട് മൂളിക്കൊണ്ടിരിക്കണം എന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. എന്നാൽ സതീശന്‍റെ താൻ പ്രമാണിത്വം വിലപ്പോകില്ല. പ്രതിപക്ഷ നേതാവിന്‍റെ വാലാട്ടികളല്ല കേരളത്തിലെ മന്ത്രിമാരെന്ന് അദ്ദേഹം ഓർക്കണം. സ്വന്തം പാർട്ടിയിൽ ചെലവാകാത്ത കാര്യം തങ്ങളുടെ അടുക്കൽ നടക്കില്ലെന്നും റിയാസ് പറഞ്ഞു.