Times Kerala

വീടിന്റെ മേല്‍ക്കൂരയിൽ സഞ്ജുവിന്റെ ഭീമന്‍ പെയിന്റിംഗ്;  മറുപടിയുമായി സഞ്ജു സാംസൺ

 
വീടിന്റെ മേല്‍ക്കൂരയിൽ സഞ്ജുവിന്റെ ഭീമന്‍ പെയിന്റിംഗ്; എട മോനെ സുജിത്തേ, എല്ലാം കാണുന്നുണ്ട്; മറുപടിയുമായി സഞ്ജു സാംസൺ
 

പാലക്കാട്, ഒറ്റപ്പാലം സ്വദേശി സുജിത് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഒരുക്കിയ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയിൽ വൈറലായിരിക്കുന്നത്. ഉയരത്തില്‍ നിന്ന് നോക്കിയാല്‍ പോലും കാണാനാവുന്ന സഞ്ജുവിന്റെ വലിയ ചിത്രമാണ് സുജിത്ത് വരച്ചത്. ചിത്രത്തിന് പിറകെ ‘ആവേശം’ സിനിമയുടെ പാട്ടും. പോസ്റ്റ് കാണാം. ചിത്രമൊരുക്കുന്ന വിഡിയോ പങ്കുവെക്കുന്നതിനൊപ്പം സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക അക്കൗണ്ടിയും ടാഗ് ചെയ്തിട്ടുണ്ട്. എന്തായാലും സംഭവം സഞ്ജുവിന്റെ ശ്രദ്ധയിലും പെട്ടു.

അദ്ദേഹം കമന്റുമായയെത്തി. ‘എട മോനെ… സുജിത്തേ…’ എന്ന കമന്റാണ് സഞ്ജു കുറിച്ചിട്ടത്. നിരവധി ആരാധകരാണ് സഞ്ജുവിന്റെ കമന്റിന് മറുപടിയുമായി എത്തിയത്.  

Related Topics

Share this story