Times Kerala

ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ

 
ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ
ഗാന്ധിനഗർ: കോട്ടയം സംക്രാന്തിയിൽ ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. പെരുമ്പായിക്കാട് സംക്രാന്തി പഴയ എം.സി റോഡിനോട് ചേർന്നുള്ള ചീമാച്ചേരിൽ സാബുവിന്റെ കോഴിയിറച്ചി കടയിലെ തൊഴിലാളികളായ  റഷിദുൾ ഹക്ക് (28), ഹബീബുള്ള (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും അസം സ്വദേശികളാണ്.

കോഴിക്കടയിൽ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയ എക്സൈസ് സംഘം വേഷം മാറി  ഇവരെ നിരീക്ഷിച്ച് വരികെയായിരുന്നു. ഇറച്ചി വാങ്ങി പോകുന്നവരുടെ കൈയ്യിൽ കഞ്ചാവു പൊതി കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. വിൽപന നേരിട്ടുകണ്ട എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ കടപരിശോധിക്കുകയായിരുന്നു. കോഴിക്കൂട്ടിലും, ഇറച്ചിവെട്ടുന്ന പലകയുടെ അടിയിലുമായി നിരവധി കഞ്ചാവ് പൊതികളാണ് സൂക്ഷിച്ചിരുന്നത്.   ഇവരുടെ കൈയ്യിൽ നിന്നും വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. 

 

Related Topics

Share this story