HomeKeralaശബരിമലയിൽ പടിപൂജ മുടങ്ങി: ബുക്ക് ചെയ്തവർ എത്തിയില്ല | Sabarimala

ശബരിമലയിൽ പടിപൂജ മുടങ്ങി: ബുക്ക് ചെയ്തവർ എത്തിയില്ല | Sabarimala

സന്നിധാനം: ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ പടിപൂജ മുടങ്ങി. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഇന്നലെയുമാണ് പൂജ നടക്കാതിരുന്നത്. കുംഭമാസ പൂജകൾക്കായി നട തുറന്നിരിക്കെ, ബുക്ക് ചെയ്തവർ എത്താതിരുന്നതാണ് പൂജ മുടങ്ങാൻ കാരണമായത്. അതേസമയം, പടിപൂജ സ്ലോട്ടുകൾ വൻതുകയ്ക്ക് മറിച്ചുവിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Sabarimala puja cancelled, Those who booked did not arrive)

സാധാരണഗതിയിൽ വർഷങ്ങൾക്കു മുൻപേ ബുക്ക് ചെയ്യുന്ന പടിപൂജ കുംഭമാസ പൂജയ്ക്കിടെ രണ്ടുദിവസം മുടങ്ങിയത് ചർച്ചയായിട്ടുണ്ട്. പടിപൂജയ്ക്കുള്ള ബുക്കിംഗ് സ്ലോട്ടുകൾ മൂന്നും നാലും ഇരട്ടി തുകയ്ക്ക് മറിച്ചുവിൽക്കുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം 1.40 ലക്ഷം രൂപ ചിലവുവരുന്ന പൂജയാണിത്.

സ്ലോട്ട് ബുക്ക് ചെയ്ത വ്യക്തിയോ അവരുടെ അടുത്ത ബന്ധുക്കളോ തന്നെ പൂജയിൽ പങ്കെടുക്കണമെന്നാണ് നിലവിലെ ചട്ടം. വഴിപാട് മുടങ്ങിയാലും സന്നിധാനത്തെ നിത്യനിദാന ചടങ്ങുകൾക്ക് തടസ്സമുണ്ടാകില്ലെന്ന് തന്ത്രി വ്യക്തമാക്കി.

Clickable Info Box