Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT അടൂർ പ്രകാശിനെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT അടൂർ പ്രകാശിനെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുന്നു, സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ, നിർണ്ണായക നീക്കം | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ഉണ്ണിക്കൃഷ്ണൻ പൊട്ടിയെയും എസ് ഐ ടി ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹവും എത്തിയിട്ടുണ്ട് എന്നാണ് വിവരം.(Sabarimala gold theft case, SIT records Adoor Prakash’s statement)

ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചവരും അത് വിൽക്കാൻ സഹായിച്ചവരുമായ പ്രതികളുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളുമായുള്ള ഈ കൂടിക്കാഴ്ചകൾക്ക് സ്വർണ്ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടോ എഎന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയെയും അടൂർ പ്രകാശ് എംപിയെയും എസ്ഐടി ഒരേസമയം ചോദ്യം ചെയ്യുന്നു. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിൽ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ അതീവ രഹസ്യമായാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ വെച്ച് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും ഇതിൽ രാഷ്ട്രീയ നേതാക്കൾക്കുള്ള പങ്കിനെക്കുറിച്ചും എസ്ഐടി വിവരങ്ങൾ തേടുന്നുണ്ട്. കർണാടകയിലുള്ള തന്റെ സ്വാധീനവും ബന്ധങ്ങളുമാണ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയതായാണ് വിവരം. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായി രാഷ്ട്രീയ മേഖലയിലെ പ്രമുഖരെ എസ്ഐടി ചോദ്യം ചെയ്തുവരികയാണ്. നേരത്തെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.