HomeKeralaശബരിമല സ്വർണക്കൊള്ള കേസ്: KP ശങ്കരദാസിന് ജാമ്യമില്ല, ഹർജികൾ തള്ളി കോടതി...

ശബരിമല സ്വർണക്കൊള്ള കേസ്: KP ശങ്കരദാസിന് ജാമ്യമില്ല, ഹർജികൾ തള്ളി കോടതി | Sabarimala

കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.(Sabarimala gold theft case, No bail for KP Sankaradas)

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് രണ്ട് ജാമ്യഹർജികൾ സമർപ്പിച്ചിരുന്നത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷം കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

എ. പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിൽ അംഗമായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് ശങ്കരദാസിനെതിരെ നടപടി. ഈ വർഷം ജനുവരി 14-നാണ് ഇദ്ദേഹം അറസ്റ്റിലായത്.

Clickable Info Box