HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: N വിജയകുമാർ വീണ്ടും റിമാൻഡിൽ | Sabarimala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: N വിജയകുമാർ വീണ്ടും റിമാൻഡിൽ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇതോടെ കേസിൽ ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾക്കെതിരെയുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്.(Sabarimala gold theft case, N Vijayakumar remanded again)

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ബോർഡിന്റെ എല്ലാ നടപടികളിലും എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് മുൻ പ്രസിഡന്റ് എ. പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ പ്രത്യേക അന്വേഷണ സംഘം ശക്തമായി എതിർത്തു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നിലവിൽ തന്ത്രിക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും നൽകുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിശദമായ വാദം കേൾക്കും.

WhatsApp Channel Banner

Latest updates

USലെ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ 3 പേർക്ക് ദാരുണാന്ത്യം:...

ഹൈദരാബാദ് : അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സെയ്ദാബാദ് വാണി നഗർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹൈദരാബാദ് സ്വദേശി നാസിയ സൽമ...

‘ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ബന്ധമില്ല’:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭ സമരം ഡൽഹി ജന്തർ മന്തറിൽ തുടരുന്നു. ജന്തർ...

സിക്കിമിലെ തുരങ്കത്തിലെ മണ്ണിടിച്ചിൽ: കാണാതായവരിൽ കോട്ടയം സ്വദേശിയായ മലയാളി...

കോട്ടയം: സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വാതക സ്ഫോടനത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് കാണാതായവരിൽ മലയാളിയും. നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ സീനിയർ മാനേജരും ജിയോളജിസ്റ്റുമായ കോട്ടയം സ്വദേശി അനീഷ് മോഹനെയാണ്...

ജനറിക് മരുന്നുകൾക്ക് 200% വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ...

വാഷിംഗ്ടൺ: വിദേശത്ത് നിന്നുള്ള ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് ഭാവിയിൽ വൻ നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2028 ഓഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി നികുതി വർദ്ധിപ്പിച്ച് അമേരിക്കയ്ക്കുള്ളിൽത്തന്നെ മരുന്ന് ഉത്പാദനം...

‘US – ഇറാൻ യുദ്ധത്തിന് ഇതുവരെ 37.5 ബില്യൺ ഡോളർ...

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങൾക്ക് ഇതുവരെ 3,750 കോടി ഡോളർ (37.5 ബില്യൺ ഡോളർ) ചെലവായതായി യു.എസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത്. ട്രംപ് ഭരണകൂടം ആവശ്യപ്പെട്ട അധിക ഫണ്ടിനെക്കുറിച്ച് വിശദീകരിക്കാൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...