Description
Digital Voice of Kerala
Sunday, April 26, 2026

Digital Voice of Kerala
HomeKeralaകൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ...

കൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ | Kerala Heatwave 2026

🎙️ Latest Podcast

കൊല്ലം: കുന്നിക്കോട് റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി (Kerala Heatwave 2026). കുന്നിക്കോട് തെങ്ങിൻതറ വീട്ടിൽ ബേബി ഫിലിപ്പ് (84) ആണ് മരിച്ചത്. ശനിയാഴ്ച പകൽ 11.45-ഓടെ മാക്കുളത്തെ മരച്ചീനി കൃഷിയിടത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സമീപത്തെ പുരയിടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ബേബി ഫിലിപ്പിനെ കൃഷിയിടത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ആദ്യം കണ്ടത്. ഉടൻ തന്നെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ പുറത്തും കൈകളിലും പൊള്ളലേറ്റ പാടുകളുണ്ട്. മരണകാരണം വ്യക്തമല്ല.

Story Summary: Baby Philip (84), a retired Air Force official, was found dead in a tapioca plantation at Kunnicode, Kollam. Workers nearby found him lying face down with burn marks on his back and hands. Though rushed to a hospital, he was declared dead. He was running private finance firms in Kunnicode and Avaneeswaram. The body has been shifted to Parippally Medical College for an autopsy.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.