HomeCrimeപോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും അതിക്രമം; വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച...

പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും അതിക്രമം; വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ | Kollam Crime News

കൊല്ലം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കുന്നിക്കോട് പോലീസിന്റെ പിടിയിലായി (Kollam Crime News). തലവൂർ അരിങ്ങട സ്വദേശി അനീഷ് കുമാർ (29) ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.

റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയെ അനീഷ് കുമാർ കടന്നുപിടിക്കുകയായിരുന്നു. വയോധിക ശക്തമായി എതിർത്തതോടെ ഇവരെ സമീപത്തെ വയലിലേക്ക് തള്ളിയിടുകയും വസ്ത്രങ്ങൾ കീറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം സ്ഥലത്തെത്തിയ നാട്ടുകാരാണ് വയോധികയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പോലീസ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.

അറസ്റ്റിലായ അനീഷ് കുമാറിനെതിരെ നിലവിൽ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ട്. ഇതിൽ ശിക്ഷിക്കപ്പെട്ട ശേഷം അപ്പീൽ കോടതിയിൽ നിൽക്കുന്ന കേസിലാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങി വീണ്ടും സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിച്ചത് പോലീസും ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Summary: Aneesh Kumar (29), an accused in multiple POCSO cases, was arrested by Kunnikode police for attempting to sexually assault an elderly woman in Kollam. After being out on bail, he allegedly attacked the woman and tried to drag her into a field, but locals intervened.

WhatsApp Channel Banner

Latest updates

ഡൽഹിയിൽ CJP പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് പ്രയോഗവും ഷോക്ക്...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ജൂലൈ 20 തിങ്കളാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്ക് നേരെ സുരക്ഷാസേന പെല്ലറ്റ് തോക്കുകളും...

‘ഒരാളെയും കാണാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല, തിരക്ക് മൂലം അലോഷ്യസിനെ...

തിരുവനന്തപുരം: കെ.എസ്.യു നേതാക്കളെ കാണാൻ അനുമതി നിഷേധിച്ചെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദിവസവും ആയിരക്കണക്കിന് ആളുകളെ നേരിട്ട് കാണാറുണ്ടെന്നും ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്...

ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ; വിസ്മയ മോഹൻലാലിനെതിരെ സൈബർ...

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടികളിൽ പ്രതിഷേധമറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന് നേരെ വ്യാപക സൈബർ ആക്രമണം...

സാമ്പത്തിക പ്രതിസന്ധി വലയ്ക്കുന്നു: അമേരിക്കയോട് 10 ബില്യൺ ഡോളറിൻ്റെ...

ഇസ്ലാമാബാദ്: ആഗോള വിപണിയിൽ തകർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥയെയും ഫോറെക്സ് റിസർവിനെയും താങ്ങിനിർത്താൻ അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പാകിസ്ഥാൻ. കറൻസിയുടെ മൂല്യത്തകർച്ച തടയുന്നതിനായി 'എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ ഫെസിലിറ്റി' വഴിയാണ്...

‘ജൂലൈ 20 കേവലം ട്രെയിലർ മാത്രം, പിന്നോട്ടില്ല’: കടുപ്പിച്ച്...

ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ രാജ്യത്തെ യുവത്വം കടുത്ത രീതിയിൽ താഴെയിറക്കുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ദേശീയ വക്താവ് അശുതോഷ് റാങ്ക മുന്നറിയിപ്പ് നൽകി. ഡൽഹി ജന്തർ മന്തറിലെ സമരം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...