HomeKeralaസി​നി​മ​യും സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും ഒ​ഴി​വാ​ക്കും, 111 വികസന പദ്ധതികൾ ലക്ഷ്യം: പാലക്കാട്...

സി​നി​മ​യും സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും ഒ​ഴി​വാ​ക്കും, 111 വികസന പദ്ധതികൾ ലക്ഷ്യം: പാലക്കാട് എംഎൽഎ ഓഫീസ് തുറന്ന് രമേശ് പിഷാരടി | Palakkad MLA office inauguration

പാലക്കാട്: 111 ദിവസത്തിനുള്ളിൽ മണ്ഡലത്തിലെ 111 വികസന പദ്ധതികൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ പാലക്കാട് എംഎൽഎ രമേശ് പിഷാരടിയുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു (Palakkad MLA office inauguration). പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനാണ് എംഎൽഎ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ രമേശ് പിഷാരടിയുടെ ഭാര്യ സൗമ്യ, മക്കളായ പൗർണമി, ഗിരിധർ, ഗോവർധൻ എന്നിവരും സന്നിഹിതരായിരുന്നു.

ഓഫീസ് ഉദ്ഘാടനത്തിനായി റിബൺ മുറിക്കാനുള്ള കത്രികയടക്കമുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത് പിഷാരടിയുടെ മക്കളായ ഗിരിധറും ഗോവർദ്ധനും ചേർന്നായിരുന്നു. ഉദ്ഘാടന വേളയിൽ “ചെറിയ പിഷാരടി മുന്നോട്ട് നിൽക്കൂ” എന്ന് എംപി വി.കെ. ശ്രീകണ്ഠൻ തമാശയോടെ പറഞ്ഞത് ചടങ്ങിൽ പങ്കെടുത്തവരിലെല്ലാം ചിരി പടർത്തി.

മണ്ഡലത്തിന്റെ വികസനത്തിനായി കൃത്യമായ പദ്ധതികളോടെയാണ് താൻ മുന്നോട്ട് പോകുന്നതെന്ന് രമേശ് പിഷാരടി എംഎൽഎ വ്യക്തമാക്കി. മുൻ ജനപ്രതിനിധികൾ തുടങ്ങി വെച്ചതും, പുതുതായി ആരംഭിക്കുന്നതും, സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിക്കിടക്കുന്നതുമായ മണ്ഡലത്തിലെ 111 പദ്ധതികളാണ് സമയബന്ധിതമായി പൂർത്തിയാക്കുകയെന്ന് അദ്ദേഹം അറിയിച്ചു. ജനപ്രതിനിധി എന്ന നിലയിലുള്ള പൂർണ്ണ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിനായി ഈ കാലയളവിൽ സിനിമകളിൽ നിന്നും സ്റ്റേജ് പ്രോഗ്രാമുകളിൽ നിന്നും പൂർണ്ണമായും മാറിനിൽക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളികളുടെ പ്രിയപ്പെട്ട അവതാരകൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ ദീർഘകാലമായി കലാ-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് രമേശ് പിഷാരടി. നടൻ സലിം കുമാറിന്റെ ‘കൊച്ചിൻ സ്റ്റാലിയൻസ്’ എന്ന മിമിക്രി ട്രൂപ്പിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം, പിന്നീട് ധർമ്മജൻ ബോൾഗാട്ടിക്കൊപ്പം ചേർന്ന് ടെലിവിഷൻ രംഗത്തെ ജനപ്രിയ സാന്നിധ്യമായി മാറി. 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയത്തിലേക്ക് കടന്ന പിഷാരടി, പിന്നീട് ‘പഞ്ചവർണ്ണതത്ത’, ‘ഗാനഗന്ധർവ്വൻ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തും ശ്രദ്ധ നേടിയിരുന്നു.

Story Summary: Palakkad MLA Ramesh Pisharody’s official office was inaugurated by Palakkad MP V.K. Sreekandan in the presence of his family. Pisharody announced a 111-day action plan to complete 111 development projects in the constituency and stated that he would take a break from films and stage shows to completely focus on public service.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....