Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeKeralaരമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് VD സതീശൻ ക്ഷണിക്കും: അനുനയ നീക്കം സജീവം...

രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് VD സതീശൻ ക്ഷണിക്കും: അനുനയ നീക്കം സജീവം | Ramesh Chennithala

🎙️ Latest Podcast

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ കോൺഗ്രസിൽ സജീവ നീക്കം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേരിട്ട് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കും. പാർട്ടി ഹൈക്കമാൻഡും ഗ്രൂപ്പ് നേതൃത്വവും ചെന്നിത്തല മന്ത്രിയാകണമെന്ന നിലപാടിലാണ്.(Ramesh Chennithala Likely To Join VD Satheesan Cabinet As UDF Finalizes Ministry)

മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 11 മന്ത്രിമാരുണ്ടാകാനാണ് നിലവിലെ ധാരണ. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളും കോൺഗ്രസ് തന്നെ വഹിക്കും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ അനുവദിച്ചേക്കും. ഏക അംഗങ്ങളുള്ള ചെറുകക്ഷികൾക്ക് മന്ത്രിസഭയിൽ പൂർണ്ണ കാലാവധി നൽകാനും ധാരണയായിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി പദം ലഭിക്കാത്ത സാഹചര്യത്തിൽ കെ.സി. വേണുഗോപാൽ പക്ഷം മന്ത്രിസഭയിൽ നിർണ്ണായക വകുപ്പുകൾക്കായി പിടിമുറുക്കുന്നുണ്ട്. ഏഴ് എംഎൽഎമാരുള്ള കേരള കോൺഗ്രസ് (ജോസഫ്) രണ്ട് മന്ത്രിസ്ഥാനങ്ങൾക്കായി സമ്മർദ്ദം തുടരുന്നുണ്ടെങ്കിലും അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇന്ന് നടക്കുന്ന ചർച്ചകളിൽ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

Story Summary

Efforts are underway to include senior leader Ramesh Chennithala in the V.D. Satheesan-led cabinet as he shows signs of softening his stance. The UDF has reached a consensus to allot 11 ministerial berths to Congress and five to the Muslim League, while smaller allies are guaranteed full-term representation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.