HomeKerala'ഒരു കപ്പ്‌ എടുക്കട്ടെ, കപ്പ്‌, കപ്പേ': പിണറായിയുടെ വീട്ടിലെ ED റെയ്ഡിൽ...

‘ഒരു കപ്പ്‌ എടുക്കട്ടെ, കപ്പ്‌, കപ്പേ’: പിണറായിയുടെ വീട്ടിലെ ED റെയ്ഡിൽ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Social Media Post

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തുന്നതിനിടെ, കടുത്ത പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കൈയിൽ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് രാഹുൽ പരിഹാസം ഉന്നയിച്ചത്.(Rahul Mamkootathil Social Media Post Mocks Pinarayi Vijayan Over ED Raid Faces Backlash)

“ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ…” എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ചിത്രം പോസ്റ്റ് ചെയ്തത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ ഒരേസമയം ഇഡി റെയ്ഡ് പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ പരിഹാസം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. കോടതി ഉത്തരവിന് പിന്നാലെ ഇന്ന് പുലർച്ചെ മുതൽ പത്തിലേറെ കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്ത് പിണറായി വിജയൻ ഉള്ള വസതിയിലാണ് പരിശോധന നടക്കുന്നത്. അദ്ദേഹത്തിന്റെ മകൾ വീണ വിജയനെ ഇഡി സംഘം ചോദ്യം ചെയ്തതായാണ് വിവരം. കൂടാതെ കണ്ണൂരിലെ വീട്, പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി, കരിമണൽ കമ്പനിയായ സിഎംആർഎൽ (CMRL) ഓഫീസുകൾ, എംഡി ശശിധരൻ കർത്തയുടെ വീട് എന്നിവിടങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്.

Story Summary

Expelled Congress leader and former MLA Rahul Mamkootathil mocked Opposition Leader Pinarayi Vijayan on social media amid ongoing ED raids, posting a photo holding a red cup with the caption “Shall I take a cup?”. However, his political satire faced severe backlash and intense criticism from netizens, who reminded him of his own ongoing sexual assault cases and recent expulsion from the party.

WhatsApp Channel Banner

Latest updates

മേജർ ജനറൽ സ്ഥാനക്കയറ്റം: എഎഫ്‌ടി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപണം;...

ന്യൂഡൽഹി: സായുധസേന ട്രിബ്യൂണൽ (AFT) നൽകിയ സ്ഥാനക്കയറ്റ ഉത്തരവുകൾ മനഃപൂർവം നടപ്പാക്കിയില്ലെന്നാരോപിച്ച് ബ്രിഗേഡിയർ രോഹിത് മെഹ്ത സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ കേന്ദ്ര സർക്കാരിനും ഇന്ത്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ്...

സമരമുണ്ടെന്നത് ലാത്തിച്ചാർജിന് ന്യായമല്ല; സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശമെന്ന്...

ന്യൂഡൽഹി: രാജ്യത്ത് പ്രതിഷേധമുണ്ടാകുന്നതുകൊണ്ട് മാത്രം പൊലീസ് ലാത്തിച്ചാർജ് നടത്താനാകില്ലെന്നും സമാധാനപരമായ പ്രതിഷേധം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു (Lathi charge Supreme Court observation). ജൂലൈ 20-ന് പാർലമെന്റിലേക്ക്...

ബീഹാറിൽ വിദ്യാർത്ഥികൾക്ക് നേരെ AK-47 പ്രയോഗിച്ചെന്ന അവകാശവാദം തെറ്റ്:...

ന്യൂഡൽഹി: ബീഹാറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ എ.കെ-47 തോക്കുകൾ ഉപയോഗിച്ചുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബി.ജെ.പി. രാഹുൽ ഗാന്ധി അസത്യങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിച്ച് കൃത്രിമമായി...

സിയാറ്റിൽ ഭക്ഷ്യമേളയിൽ വെടിവെപ്പ്; മൂന്ന് മരണം, നാല് പേർക്ക്...

സിയാറ്റിൽ: അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തെ സിയാറ്റിലിൽ നടന്ന പ്രശസ്തമായ 'ബൈറ്റ് ഓഫ് സിയാറ്റിൽ' (Bite of Seattle) ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Seattle Mass...

അസം പ്രളയം: ശാസ്ത്രീയമായ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന്...

ന്യൂഡൽഹി: അസമിലുണ്ടായ വിനാശകരമായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങൾക്കും മുന്നറിയിപ്പ് സംവിധാനങ്ങൾക്കും മുൻഗണന നൽകുന്ന ശക്തമായ ഒരു സംവിധാനം അടിയന്തരമായി രൂപീകരിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ജനങ്ങൾക്ക്...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...