റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. ഖനനം നടത്തി ഉപേക്ഷിച്ച കൂറ്റൻ കുഴികൾ പൂർവ്വസ്ഥിതിയിലാക്കാത്തതിനാൽ മഴവെള്ളം നിറഞ്ഞുനിൽക്കുന്ന അവസ്ഥയാണുള്ളത്. കനത്ത മഴ പെയ്യുമ്പോൾ മലയുടെ താഴ്വാരങ്ങളിലേക്ക് വെള്ളം കുത്തിയൊഴുകുന്നത് വലിയ ദുരന്തഭീതിയാണ്...
റിപ്പോർട്ട് : അനവർ ഷരീഫ്
മലപ്പുറം: കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയതോടെ (Chaliyar river flood) മലപ്പുറം ജില്ലയിലെ വാഴക്കാട്, വാഴയൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വാഴക്കാട് പഞ്ചായത്തിലെ മതിയംകല്ലിങ്കൽ, തിരുവാലൂർ, കോലോത്തുംകടവ്, ചെറുവട്ടൂർ, ആക്കോട്, വട്ടപ്പാറ, വാലില്ലാപുഴ എന്നീ സ്ഥലങ്ങളിലും വാഴയൂർ പഞ്ചായത്തിലെ പുഞ്ചപ്പാടം, മൂലപുരം, തിരുത്തിയാറ്, പിന്നേമ്പാടം,...
റിപ്പോർട്ട് : അൻവർ ഷരീഫ്
പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്, മുഴങ്ങല്ലൂർ, ചെറുമുറ്റം, നൂഞ്ഞല്ലൂർ, ചെവിട്ടാണിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലായി 18-ഓളം വീടുകളിൽ വെള്ളം കയറി. കൂടാതെ 12-ഓളം സ്ഥലങ്ങളിൽ രൂക്ഷമായ മണ്ണിടിച്ചിലും...
എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...