Times Kerala

തിങ്കളാഴ്ച നടത്താനിരുന്ന പിഎസ്‍സി പരീക്ഷ മാറ്റിവെച്ചു
 

 
പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരള പി എസ് സി സെപ്റ്റംബര്‍ 18  തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി അറിയിപ്പ്. തിങ്കളാഴ്ച രാവിലെ 7:15 മുതല്‍ 9.15 വരെ നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും പിഎസ് സി അറിയിച്ചു.

അതേസമയം, നിപ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കലക്ടർ. കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു.

സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുത്തരുതെന്ന് കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പടെയുള്ളവക്ക് നിർദേശം ബാധകമാണ്. പകരം ഓൺലൈൻ ക്ലാസ് നടത്തണമെന്ന് കലക്ടർ നിർദേശിച്ചു.

Related Topics

Share this story