പ്രഥമപരിഗണന നല്‍കണ്ടത് അംഗനവാടികള്‍ക്ക് : ഡെപ്യൂട്ടി സ്പീക്കര്‍

275


 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആകുമ്പോള്‍ പ്രഥമ പരിഗണന നല്‍കണ്ടവയാണ് അംഗന്‍വാടികളെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറത്ത്  ഗ്രാമ പഞ്ചായത്തിലെ മഹര്‍ഷിക്കാവ് നാല്‍പത്തിരണ്ടാം നമ്പര്‍ അംഗനവാടിയുടെ പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.മുന്‍വാര്‍ഡ് മെംബര്‍  ആര്‍. സരസ്വതി അറിയിച്ചതിനെ തുടര്‍ന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ട് അനുവദിച്ചാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. കുഞ്ഞുങ്ങള്‍ക്കായി ചുമരുകളില്‍ ചിത്രങ്ങള്‍കൂടി വരച്ചു മോടി പകര്‍ന്നു.

ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷനായിരുന്നു.  ജില്ലാപഞ്ചായത്ത് മെമ്പര്‍ എസ്. കൃഷ്ണകുമാര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ഡി. രാജീവ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കവിത, റോഷന്‍ ജേക്കബ്, ശ്രീജാകുമാരി, അനില്‍ പൂതക്കുഴി, എല്‍സി ബെന്നി, രാജേഷ് അമ്പാടിയില്‍, ശ്രീലേഖ ഹരികുമാര്‍, എ. സ്വപ്ന, കെ. പുഷ്പവല്ലി, ഷിബില, രാജേഷ് മണക്കാല, ആര്‍. സരസ്വതി, ഡി. ലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
 

Share this story