Times Kerala

 തി​രു​വ​ന്പാ​ടി​യി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച സം​ഭ​വം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

 
തി​രു​വ​ന്പാ​ടി​യി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച സം​ഭ​വം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
 

കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫി​സ് ആ​ക്ര​മി​ച്ച​വ​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ഇ​ബി​ക്കെ​തി​രേ കേസെടുത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ പ​രാ​തി പ​രി​ശോ​ധി​ച്ച് ഏ​ഴ് ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്റ്റിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ​ൽ അം​ഗ​വു​മാ​യ കെ.​ബൈ​ജൂ​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​സി. എ​ന്‍​ജി​നി​യ​റു​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ഓ​ഫീ​സ് ത​ക​ർ​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക​ളു​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​നാ​ണ് വി​ച്ഛേ​ദി​ച്ച​ത്. കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി സ്വീകരിച്ചത്.
 

Related Topics

Share this story