Times Kerala

ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശമയച്ച വ്യക്തിക്കെതിരെ കേസെടുത്ത് പൊലീസ്

 
നിയമന വിവാദ കത്തില്‍ രാജിവെക്കില്ല; അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും: ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് സൈബർ അതിക്രമത്തിൽ കേസെടുത്തത്. ലൈംഗിക അധിക്ഷേപം നടത്തി, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. മേയറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വാട്സാപ്പിൽ അശ്ലീല സന്ദേശമയച്ച നമ്പറിന്റെ ഉടമയ്ക്കെതിരെയാണ് പോലിസ് കേസ്.

Related Topics

Share this story