തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയ രക്ഷാപ്രവർത്തനത്തിൽ യു.ഡി.എഫ് പങ്കാളിയായില്ലെന്നും സി.എം.ഡി.ആർ.എഫിലേക്ക് സംഭാവന നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പിണറായി വിജയൻ ഉന്നയിച്ചത്.(Pinarayi Vijayan Press Conference Allegations Against CM VD Satheesan Punarjani Case)
.പറവൂർ എം.എൽ.എയായിരിക്കെ സർക്കാർ സംവിധാനങ്ങളെ അവിശ്വസിച്ച് ‘പുനർജനി’ എന്ന സ്വന്തം പദ്ധതിയുണ്ടാക്കി വിദേശത്തുനിന്ന് ഒട്ടും സുതാര്യമല്ലാതെ കോടികൾ സ്വരൂപിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ച കേസ് മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പ് അവസാനിപ്പിച്ചത് വിചിത്രമാണെന്നും ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്ന യു.ഡി.എഫ് സർക്കാർ സംഘപരിവാറിന് കീഴടങ്ങി ‘ബ്ലെഡ് മണി’ വാങ്ങുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ പി.എം. ശ്രീ പദ്ധതിയെ തള്ളിപ്പറഞ്ഞവർ അധികാരം കിട്ടിയപ്പോൾ നിലപാട് തകിടം മറിച്ചു. അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാമെന്ന് സമ്മതിക്കുന്നത് ലീഗിന്റെയും കോൺഗ്രസിന്റെയും ആർ.എസ്.എസ് വിധേയത്വമാണ് കാണിക്കുന്നത്. പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പി.എസ്.സി തന്നെ അത് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Summary
Leader of Opposition Pinarayi Vijayan launched a sharp attack against Chief Minister VD Satheesan over alleged irregularities in the ‘Punarjani’ project and criticized the UDF government for accepting the PM-SHRI scheme.


