HomeKerala'മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കണം, ജനം തെരുവിൽ മറുപടി നൽകും': VD...

‘മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കണം, ജനം തെരുവിൽ മറുപടി നൽകും’: VD സതീശൻ | CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പരാമർശത്തിനും ആർ.എസ്.എസ് – സി.പി.എം ‘ഡീൽ’ ആരോപണങ്ങൾക്കും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് ജനങ്ങൾ തെരുവിൽ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.(People will answer him, VD Satheesan against CM Pinarayi Vijayan )

സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണം വി.ഡി. സതീശൻ ആവർത്തിച്ചു. ആർ.എസ്.എസുമായി രഹസ്യ ചർച്ച നടത്തിയത് ആരാണെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനാധിപത്യവിരുദ്ധമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. പരാമർശത്തിൽ മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കും, പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Clickable Info Box