HomeKeralaV കുഞ്ഞിക്കൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവം: 10...

V കുഞ്ഞിക്കൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവം: 10 രൂപ ചലഞ്ചുമായി ജാഗ്രത പയ്യന്നൂർ സമിതി | Jagratha Samithi

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി ‘ജാഗ്രത പയ്യന്നൂർ’ സമിതി. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ ബൈക്ക് കത്തിക്കപ്പെട്ട വ്യക്തിക്ക് പുതിയ വാഹനം വാങ്ങി നൽകാനായി 10 രൂപ ചലഞ്ചുമായി സമിതി രംഗത്തെത്തി. (Payyanur Jagratha Samithi with a 10 rupee challenge)

ചലഞ്ച് നാളെ മുതൽ ആരംഭിക്കും. സമാഹരിക്കുന്ന തുക ഉപയോഗിച്ച് വാങ്ങുന്ന ബൈക്ക് പയ്യന്നൂരിലെ പൊതുവേദിയിൽ വെച്ച് കൈമാറും. വി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകളാണ് പയ്യന്നൂരിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടത്.

Clickable Info Box