പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾക്ക് ജില്ലാ ഭരണകൂടം താൽക്കാലികമായി നിരോധനം ഏർപ്പെടുത്തി. വനമേഖലകളിലെ അപകടസാധ്യതയും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ ഈ നടപടി.(Pathanamthitta Heavy Rain, Restricts Tourism Due To Heavy Rain)
അതേസമയം, ശബരിമല തീർത്ഥാടനത്തിന് ഈ യാത്രാ നിരോധനത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഭക്തർക്ക് ദർശനത്തിനായി യാത്ര തുടരാമെങ്കിലും മേഖലയിൽ പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണം. വനമേഖലകളിലോ റോഡരികിലെ സുരക്ഷിതമല്ലാത്ത ഇടങ്ങളിലോ അനാവശ്യമായി വാഹനങ്ങൾ നിർത്തിയിടുകയോ വിശ്രമിക്കുകയോ ചെയ്യരുത്. അംഗീകൃത പാർക്കിങ് കേന്ദ്രങ്ങൾ മാത്രം ഉപയോഗിക്കുക.
പുഴകൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയിൽ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ ഇവയിൽ ഇറങ്ങുന്നതും കുളിക്കുന്നതും പൂർണ്ണമായും ഒഴിവാക്കുക. ഉരുൾപൊട്ടൽ, മരം കടപുഴകി വീഴൽ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിവയുള്ള മേഖലകളിൽ വാഹനം നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്. പോലീസ്, വനം വകുപ്പ്, ദുരന്തനിവാരണ വിഭാഗം എന്നിവരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
Story Summary
Due to heavy rainfall and landslide threats in Pathanamthitta district, the district administration has temporarily banned high-altitude tourism. However, Sabarimala pilgrims are exempted from the travel ban but have been strongly advised to follow strict safety precautions during their journey.


