Times Kerala

പന്തീരാങ്കാവ് പീഡനക്കേസ്: പെൺകുട്ടിയെ ഒരാഴ്ചയായി കാണാനില്ല; മൊഴി നിലിനിൽക്കില്ലെന്ന് അന്വേഷണസംഘം

 
പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; പ്രതി രാഹുല്‍ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരി മൊഴി മാറ്റിപറഞ്ഞത് നിലനിൽക്കില്ലെന്ന് അന്വേഷണ സംഘം. പെൺകുട്ടിയുടെ ശരീരത്തില് മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി അന്വേഷനസംഘം സ്ഥിരീകരിച്ചിരുന്നു. ബോധരഹിതയായ പെൺകുട്ടിയുടെ ഭർത്താവ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ തെളിവ് ആണെന്നും അന്വേഷണ സംഘം പറഞ്ഞു. ഒരാഴ്ചയായി പെൺകുട്ടിയെ കാണാനില്ലെന്ന് അന്വേഷണസഘം പറയുന്നു.
ഒരാഴ്ചയായി പെൺകുട്ടിയെ കുറിച്ച് ഒരു വിവരവുമില്ലെന്ന് വീട്ടുകാർ പറഞ്ഞു. തിരുവനന്തപുരത്ത് ജോലി സ്ഥലത്തേക്ക് പോകുമെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസമാണ് പെൺകുട്ടി ജോലി സ്ഥലത്തില്ലെന്ന് അറിഞ്ഞതെന്ന് വീട്ടുകാർ വ്യക്തമാക്കുന്നു. രാഹുലിന്റെ ആളുകൾ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് പിതാവ് ഹരിദാസ് പ്രതികരിച്ചു.

Related Topics

Share this story