Times Kerala

നമ്മുടെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറി, പിന്നിൽ അധ്യാപകരുടെ കഠിന പ്രയത്നം: മുഖ്യമന്ത്രി
 

 
ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നു; ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിൽ അനേകം അധ്യാപകരുടെ കഠിന പ്രയത്നമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രീയമായ കാഴ്‌ചപ്പാട് വരുംതലമുറയ്ക്ക് പകർന്നുനൽകാനും കൂടുതൽ മികച്ച ഒരു ലോകം നിർമ്മിക്കാൻ അവരെ സന്നദ്ധരാക്കാനും അധ്യാപകർക്ക് സാധിക്കുമെന്നും അധ്യാപക ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

താമരശേരിയില്‍ വന്‍ മയക്കുമരുന്ന് ക്യാമ്പ്; ആയുധധാരികളും നായകളും കാവൽ 

കോഴിക്കോട്: താമരശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ വന്‍ 'മയക്കുമരുന്ന് ക്യാമ്പ്' കണ്ടെത്തി. ഷെഡ് കെട്ടിയുണ്ടാക്കിയ ക്യാമ്പില്‍ വൻ സംഘത്തിന്റെ മയക്കുമരുന്ന് ഉപയോഗവും വിൽപനയുമാണ് നടക്കുന്നത്. ക്യാമ്പില്‍ ആയുധധാരികളും നായകളും കാവലായുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ലഹരി മാഫിയ ആക്രമിച്ച വീടിന് സമീപമാണ് പൊലീസ് മയമക്കുമരുന്ന് ക്യാമ്പ് കണ്ടെത്തിയത്. വീട്ടില്‍ സിസിടിവി സ്ഥാപിച്ചതിനായിരുന്നു ആക്രമണം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ യുവാവിന് വെട്ടേറ്റു.

Related Topics

Share this story