യുവതിയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കിയ 'നെന്മമര'ത്തിന് അവയവമാഫിയാ ബന്ധവും; യുവതിയുടെ വൃക്ക വില്‍ക്കാന്‍ ശ്രമം

shamsad
 കൊച്ചി: ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ ചാരിറ്റി പ്രവർത്തകൻ ഷംസാദിനും സംഘത്തിനും അവയവ മാഫിയാ ബന്ധവുമുണ്ടെന്ന് റിപ്പോർട്ട്. സംഘത്തിന്റെ ക്രൂര പീഡനത്തിന് ഇരയായ യുവതിയെ ഒരുമാസം മുന്‍പ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൃക്ക വില്‍ക്കാന്‍ സംഘം ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. അന്ന് യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് സംഘത്തിന്റെ പദ്ധതി പൊളിഞ്ഞതെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് ഷംസാദും ഇയാളുടെ രണ്ടു സുഹൃത്തുക്കളും ചേർന്ന് വയനാട് സ്വദേശിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത്. മകന് ചികിത്സാ സഹായം വാഗ്ദാനം ചെയ്താണ് സംഘം യുവതിയെ കൊച്ചിയിൽ എത്തിച്ചത്. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനം.

Share this story