പത്താം ക്ലാസും ഡ്രൈവിങ്ങിൽ പ്രാവീണ്യവും ഉള്ളവർക്ക് വിക്രം സാരാഭായ് സ്പേസ് സെന്ററിൽ അവസരം
Nov 18, 2023, 18:48 IST

പത്താം ക്ലാസും ലൈറ്റ്/ഹെവി വെഹിക്കിൾ ലൈസൻസും ഉള്ളവർക്ക് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലി നേടാം. ഡ്രൈവർ തസ്തികയിലെ 18 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം. 19,900 മുതൽ 63,200വരെയാണ് ശമ്പളം. വിശദ വിവരങ്ങൾക്കായി www.vssc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.