ഉ​ത്ര കേ​സ്: കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹമെന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി

sathidevi
ത​ല​ശേ​രി: കേ​ര​ള​സ​മൂ​ഹ​ത്തി​ൽ ഇ​തു​വ​രെ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യം നടത്തിയ ഉ​ത്ര കേ​സിലെ പ്രതിയ്‌ക്ക്  ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ന​ൽ​കി​ക്കൊ​ണ്ടു​ള്ള കോ​ട​തി​വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. ​
 കേരളത്തിൽ വ​ലി​യ കു​റ്റ​വാ​ളി​ക​ൾ ഉണ്ടെന്നതിനുള്ള തെ​ളിവാണ് ഈ സംഭവം എന്നും സ​തീ​ദേ​വിചൂണ്ടിക്കാട്ടി . ഈ ​കേ​സി​ൽ ന​ട​ന്ന​ത് നീ​തി​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ്യ​ക്ത​മാ​ക്കു​ന്ന വി​ധി​യാണ്. കൂടാതെ ഈ കു​റ്റ​കൃ​ത്യ​ത്തി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണോ വേ​ണ്ട​യോ എ​ന്ന​ത് കോ​ട​തി​യു​ടെ വി​വേ​ച​നാ​ധി​കാ​ര പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന​താ​ണെ​ന്നും സ​തീ​ദേ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
 

Share this story