പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പ്രതികരണമില്ല; മൗനം തുടർന്ന് മുഖ്യമന്ത്രി
Sep 9, 2023, 21:14 IST

കണ്ണൂർ: രാഷ്ട്രീയ മൗനം കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് വൻ ആഘാതം ഏൽപ്പിച്ചത്. ഇതിന് പിന്നാലെ കണ്ണൂരിൽ ഇന്ന് നടന്ന മൂന്ന് പൊതുചടങ്ങുകളിലും മുഖ്യമന്ത്രി രാഷ്ട്രീയം പറഞ്ഞില്ല. ഇന്ന് കണ്ണൂരിൽ നടന്ന പരിപാടികളിൽ ബ്രണ്ണൻ കോളജിലെ കലാലയ ഓർമകളും മറ്റുമാണ് മുഖ്യമന്ത്രി പങ്കുവച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി എത്തിയ വേളയിൽ സർക്കാരിന്റെ നേട്ടങ്ങൾ ആവർത്തിച്ച് പറഞ്ഞ മുഖ്യമന്ത്രി വിവാദവിഷയങ്ങളിൽ പ്രതികരിച്ചില്ല കഴിഞ്ഞ ഏഴ് മാസമായി വിവാദ വിഷയങ്ങളിലും സർക്കാരിനെതിരായ ആരോപണങ്ങളിലും പ്രതികരിക്കാതെ മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്ന് അകന്നുനിൽക്കുകയാണ്.