എത്ര വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: എത്ര വലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയിൽനിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് . കേരളത്തിലെ എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. ആ ലക്ഷ്യം നിറവേറ്റാന്‍ എല്ലാവരും തയാറാകണം. അതിനായി മുന്നിട്ടിറങ്ങണം. ലൈഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, നവകേരള സദസിന്റെ മൂന്നാം ദിനം കണ്ണൂരിൽ നടക്കുന്നതിന്റെ ഭാഗമായി കെ.എസ.്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സുഫൈൽ സുബൈർ, കെ എസ് യു നേതാക്കളായ മുബാസ്, റാഹിബ്, അർഷാദ് എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. കണ്ണപുരം പൊലീസ് ആണ് കസ്റ്റ്ഡിയിലെടുത്തത്. നവകേരള സദസ്സ് ഇന്ന് മുതൽ മൂന്ന് ദിവസം കണ്ണൂർ ജില്ലയിലാണ് പര്യടനം.