HomeKerala'കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നു, എല്ലാവരോടും നന്ദിയുണ്ട്, നാട്ടിലേക്ക് ഇനിയില്ല, ഞങ്ങൾക്ക് ജോലി...

‘കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നു, എല്ലാവരോടും നന്ദിയുണ്ട്, നാട്ടിലേക്ക് ഇനിയില്ല, ഞങ്ങൾക്ക് ജോലി നൽകാൻ പറഞ്ഞതിൽ സന്തോഷമുണ്ട്’: കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ | Nenmara Double Murder Case

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ കണ്ണീരോടെ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. കോടതിയിൽ തങ്ങൾക്കുണ്ടായിരുന്ന വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും, വധശിക്ഷ ഉറപ്പാക്കിയ പോലീസിനോടും അഭിഭാഷകരോടും കോടതിയോടും കടപ്പെട്ടിരിക്കുന്നുവെന്നും പെൺകുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു.(Nenmara Double Murder Case Victims Daughters React To Chenthamara Death Penalty)

അയാൾക്ക് ഒന്നിനെയും പേടിയില്ല, മുഖഭാവത്തിൽ ഇപ്പോഴും ഒരു മാറ്റവുമില്ല. അനുഭവിച്ച് ഉള്ളിൽക്കിടക്കണം. വിധിക്കെതിരെ അപ്പീലിന് പോവുകയാണെങ്കിൽ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും പെൺകുട്ടികൾ വ്യക്തമാക്കി. കൊലപാതകം നടന്ന സ്വന്തം നാട്ടിലേക്ക് ഇനി തിരികെ പോകില്ലെന്ന തീരുമാനത്തിലാണ് സഹോദരിമാർ. അച്ഛന്റെയും അച്ചമ്മയുടെയും അമ്മയുടെയും ഓർമ്മകൾ നിറഞ്ഞ നാട്ടിലേക്ക് മടങ്ങുന്നത് വലിയ മാനസിക വിഷമമുണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കോടതി വിധിച്ച 20 ലക്ഷം രൂപയുടെ പിഴത്തുകയും രണ്ടാമത്തെ മകൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവും തങ്ങളുടെ തുടർജീവിതത്തിന് വലിയ സഹായമാകുമെന്നും പെൺകുട്ടികൾ പറഞ്ഞു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. പ്രതിയിൽ നിന്ന് ഈ തുക ഈടാക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ തുക ലഭ്യമാക്കണം. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് പ്രതി പലപ്പോഴായി കൊലപ്പെടുത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങി നിൽക്കവെയാണ് 2025 ജനുവരി 27-ന് അയൽവാസികളായ സുധാകരനെയും (56) അമ്മ ലക്ഷ്മിയെയും (75) ഇയാൾ വീണ്ടും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നടത്തിയ കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കിയാണ് കോടതി തൂക്കുകയർ വിധിച്ചത്.

Story Summary

Following the Palakkad court’s verdict awarding the death penalty to Chenthamara, the victims’ daughters welcomed the judgment with tears. Expressing gratitude to the police and judiciary, the girls stated they would challenge any appeal by the defense and confirmed they would not return to their native place due to painful memories, noting the ordered ₹20 lakh fine and a government job would secure their future.

WhatsApp Channel Banner

Latest updates

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

പാലോട് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയ സംഭവം: ഡിഎച്ച്എസിനോട്...

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Palode phc mobile...

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം; മുഴക്കവും പ്രകമ്പനവും കേട്ട്...

തൃശൂർ: തൃശൂർ പീച്ചി ഡാമിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് (Thrissur peechi earthquake). പീച്ചി ഡാമിന് സമീപമുള്ള തെക്കേകുളം, ജണ്ടമുക്ക് എന്നീ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടത്....

ബംഗളൂരുവിൽ അച്ഛനും മകനും തമ്മിൽ തർക്കം; മകന്റെ ഇരുമ്പ്...

ബംഗളൂരു: ബംഗളൂരുവിൽ കുടുംബവഴക്കിനെ തുടർന്ന് മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു (Bengaluru murder news). സംഭവത്തിൽ നേപ്പാൾ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു....

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...