HomeKerala‘രക്ഷാപ്രവർത്തനം’ ചട്ടവിരുദ്ധം; സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുള്ള എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട് ഉടൻ ഡിജിപിക്ക്...

‘രക്ഷാപ്രവർത്തനം’ ചട്ടവിരുദ്ധം; സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുള്ള എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും | Navakerala Sadas Assault Case

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ സംഘത്തിന്റെ നടപടി പൂർണ്ണമായും ചട്ടവിരുദ്ധമെന്ന് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തി (Navakerala Sadas Assault Case). സംഭവവുമായി ബന്ധപ്പെട്ട നിർണ്ണായക ദൃശ്യങ്ങളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് എസ്ഐടി ഈ നിഗമനത്തിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കനത്ത തിരിച്ചടിയാകുന്ന പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘം വൈകാതെ ഡിജിപിക്ക് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നാണ് വിവരം.

പ്രതിഷേധം നടന്ന സ്ഥലത്ത് ലോക്കൽ പോലീസ് ഉണ്ടായിരുന്നിട്ടും, സുരക്ഷാ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് എന്നിവരടങ്ങുന്ന സംഘം നടത്തിയ അതിക്രമം ഗുരുതരമായ ഔദ്യോഗിക വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മുൻപ് ഈ സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കേസിൽ സുരക്ഷാ ജീവനക്കാരെ രക്ഷിക്കാൻ മുൻപ് ഉന്നതതലത്തിൽ ഇടപെടലുകൾ നടന്നതായും, ഒരു ഉന്നത ഉദ്യോഗസ്ഥൻ കേസ് ഡയറി തിരുത്തിയതായും ഉയർന്ന ആക്ഷേപങ്ങൾ എസ്ഐടി പ്രത്യേകം അന്വേഷിക്കും.

നേരത്തെ കൃത്യമായ സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും പ്രതികൾക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നത്. കോടതി ഇത് തള്ളിയെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേസ് പുനഃരന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനിച്ചത്.

Summary: The Special Investigation Team has concluded that the aggressive actions of former Chief Minister Pinarayi Vijayan’s security team, including his gunman, during the 2023 Navakerala Sadas rally in Alappuzha were completely illegal and against protocol. The high-level security personnel had severely assaulted protesting KSU and Youth Congress activists, an act previously defended by Vijayan as a “rescue operation.”

WhatsApp Channel Banner

Latest updates

CJPയും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന്: ധർമ്മേന്ദ്ര...

ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് ആളുകൾ സംഘടിച്ചെത്തുന്നത് തടയാൻ സുരക്ഷാ കടുപ്പിച്ച് ഡൽഹി പോലീസ്. പ്രക്ഷോഭ സ്ഥലത്തേക്ക് തിരിരിച്ച സാമൂഹിക വിരുദ്ധരടക്കം ഇരുനൂറിലധികം പേരെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പോലീസ് മുൻകരുതലായി...

‘ബീ ദെയർ, ബീ ദ ചെയ്ഞ്ച്’: കൊച്ചി കലൂർ...

കൊച്ചി: മാറ്റത്തിനും നീതിക്കും അവകാശങ്ങൾക്കുമായി ജനകീയ ശബ്ദമുയർത്താൻ കൊച്ചിയിൽ മനുഷ്യച്ചങ്ങലയും സമാധാനപരമായ പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. 'ആസാദി കേരള' കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.     View this post on Instagram   A post shared...

‘ഇന്നലെ സമരത്തിന് പിന്തുണ, ഇന്ന് നിലപാട് മാറ്റം’; സോനം...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ തുടരുന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാൻ വീണ്ടും പ്രതികരിച്ചു. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ...

‘അടുത്ത പ്രഹരവുമായി ‘മൈ ഫ്രണ്ട്’: നിർബന്ധിത തൊഴിൽ ആരോപണമുന്നയിച്ച്...

വാഷിംഗ്ടൺ: നിർബന്ധിത തൊഴിൽ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് അധിക താരിഫ് പ്രഖ്യാപിച്ച് അമേരിക്ക. 1974-ലെ ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരമാണ് യു.എസ് ട്രേഡ്...

‘കോഡ് 110’: US- ഇസ്രായേൽ വ്യോമാക്രമണത്തെ താൻ അതിജീവിച്ചുവെന്ന...

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ നിന്ന് താൻ അത്ഭുതകരമായി രക്ഷപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ്...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....