Times Kerala

 ദേശീയ മത്സ്യ കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും

 
കേരള വനിതാ കമ്മിഷന്റെ മാധ്യമ പുരസ്‌കാരം: ഫെബ്രുവരി 17 വരെ എൻട്രികൾ സമർപ്പിക്കാം 
 ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സ്യകർഷക സംഗമവും അവാർഡ് വിതരണവും ജൂലൈ 10 ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ഉച്ചക്ക് 12. 30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മത്സ്യകൃഷി മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ച കർഷകർക്കും ഫീൽഡ്തല ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പുരസ്‌കാരങ്ങൾ നൽകും. മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ശശി തരൂർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ എന്നിവർ ആശംസ അർപ്പിക്കും. രാവിലെ 10 ന് ആരംഭിക്കുന്ന മത്സ്യകർഷ സംഗമത്തിൽ ഉൾനാടൻ മത്സ്യകൃഷി വികസനസാധ്യതകൾ, നൂതന മത്സ്യകൃഷി സാധ്യതകൾ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.

Related Topics

Share this story