കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് കഴിയാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് കടുത്ത നടപടികളിലേക്ക്. ഭരണസ്തംഭനവും ജനങ്ങൾക്കിടയിലുള്ള അതൃപ്തിയും കണക്കിലെടുത്താണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുന്നത്.(Muslim League Emergency Meeting Panakkad Kerala CM Selection Delay)
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരാൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുന്നു. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ ലീഗ് എന്ത് നിലപാട് സ്വീകരിക്കണമെന്നതാണ് നാളത്തെ യോഗത്തിലെ പ്രധാന അജണ്ട. ജനങ്ങൾ ചോദ്യമുയർത്തുന്ന സാഹചര്യം ലീഗ് ഗൗരവത്തോടെ കാണുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഇനിയും കാലതാമസം വരുത്തിയാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം വിഷയത്തിൽ ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Story Summary
IUML has called an emergency meeting at Panakkad tomorrow to discuss the delay in Kerala CM selection. The party insists that an elected MLA should become the CM and is skeptical about KC Venugopal’s potential appointment.

