കോഴിക്കോട്: മൂഴിക്കലിൽ യുവതി കൊല്ലപ്പെടുകയും യുവാവ് ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് നിർണ്ണായക തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട നസ്രീനയുടെയും ആത്മഹത്യ ചെയ്ത അദിനാന്റെയും മൊബൈൽ ഫോണുകൾ വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയതോടെയാണ് കേസിൽ ബന്ധുക്കളുടെ പങ്കിനെക്കുറിച്ച് പോലീസ് സംശയിക്കുന്നത് (Moozhikkal Murder Case).
നസ്രീനയുടെ രണ്ട് ഫോണുകളും അദിനാന്റെ ഫോണുമാണ് കിണറ്റിൽ നിന്ന് ലഭിച്ചത്. അദിനാൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാൻ ആരോ മനഃപൂർവ്വം ശ്രമിച്ചതായാണ് പോലീസിന്റെ നിഗമനം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു ബന്ധുവിനെയും ബഹളം കേട്ടെത്തിയ മറ്റ് രണ്ട് ബന്ധുക്കളെയുമാണ് പോലീസ് നിലവിൽ സംശയിക്കുന്നത്. നസ്രീനയുടെ ഫോണിൽ നിന്ന് പുലർച്ചെ രണ്ട് മണിയോടെ അദിനാന്റെ സുഹൃത്തിന് ഒരു സന്ദേശം പോയിട്ടുണ്ട്. “അദിനാൻ മരിച്ചു” എന്ന ഉള്ളടക്കമുള്ള സന്ദേശമാണിത്. ആരാണ് നസ്രീനയുടെ ഫോൺ ഉപയോഗിച്ച് ഈ സന്ദേശം അയച്ചതെന്നത് ദുരൂഹമാണ്.
സംശയനിഴലിലുള്ള മൂന്ന് ബന്ധുക്കളും ഇപ്പോൾ പൊന്നാനിയിലാണുള്ളത്. ഇവരെ ഉടൻ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അദിനാന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയ പാക്കിംഗ് ടേപ്പ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്തു എന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും, മൂന്നാമതൊരാളുടെ സാന്നിധ്യം പോലീസ് തള്ളിക്കളയുന്നില്ല. ഫോറൻസിക് റിപ്പോർട്ടും സൈബർ സെല്ലിന്റെ പരിശോധനാ ഫലവും പുറത്തുവരുന്നതോടെ കേസിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്ന് ചേവായൂർ പോലീസ് അറിയിച്ചു.
Summary: Mystery deepens in the Moozhikkal double death case as police recovered mobile phones belonging to the deceased from a nearby well. Investigators suspect three relatives of attempting to destroy evidence following the deaths of Nasreena and Adnan. A WhatsApp message sent from Nasreena’s phone to Adnan’s friend informing him of Adnan’s death is also under scrutiny. Police are set to question the relatives, who are currently in Ponnani, to clarify the sequence of events and identify any external involvement.

