Times Kerala

രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് മോദി സർക്കാർ വലിയ ദുരന്തമായി മാറി: വി ശിവൻകുട്ടി

 
സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ​ര​ണം: പ്ര​തി​ക​ൾ ആ​രാ​ണെ​ങ്കി​ലും പ​ര​മാ​വ​ധി ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് കേന്ദ്ര സർക്കാർ വലിയ ദുരന്തമായി മാറിയിരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയർത്തേണ്ട അവസ്ഥയിലൂടെയാണ് നാം നിലവിൽ കടന്നു പോകുന്നത്. തൊഴിലാളികൾക്കെതിരെയും രാജ്യത്തിനെതിരെയും നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നാം പ്രതികരിക്കണം തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുക വർഗീയതയ്ക്കെതിരെ പോരാടുക. തൊഴിലാളി അവകാശ നിയമങ്ങളെല്ലാം മോദി സർക്കാർ റദ്ദാക്കി. ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഉള്ളത് നമ്മുടെ രാജ്യത്താണ്.
 ഇന്ത്യയിലെ അസമത്വം വളരുന്നത് തികച്ചും 
ലജ്ജിപ്പിക്കുന്ന തരത്തിലാണ്. ബിജെപി വർഗീയവിഷം ചീറ്റുകയാണ്. ആദായ നികുതി വകുപ്പ്, സിബിഐ, എൻഐഎ എന്നിവരുടെ സഹായത്താൽ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു. കേന്ദ്രത്തിന്റെ ഉദാരവൽക്കരണ നയങ്ങൾക്ക് ബദൽ നയം ഉയർത്തിക്കാട്ടിയാണ് കേരളം നിലനിൽക്കുന്നതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.

Related Topics

Share this story