വയനാട്: മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെത്തുടർന്ന് 21-കാരിയായ യുവതിക്ക് നേരിടേണ്ടി വന്നത് മാസങ്ങൾ നീണ്ട ദുരിതം. പ്രസവസമയത്ത് രക്തസ്രാവം തടയാൻ ശരീരത്തിനുള്ളിൽ വെച്ച കോട്ടൺ തുണി മാറ്റാതെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു എന്നാണ് കണ്ടെത്തൽ.(The cloth found on the woman's body belongs to the medical college, huge lapse)
യുവതിയുടെ ശരീരത്തിൽ നിന്നും പുറത്തുവന്ന തുണി മെഡിക്കൽ കോളേജിന്റേതാണെന്ന് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. 75 ദിവസമാണ് ഈ വസ്തു യുവതിയുടെ ശരീരത്തിനുള്ളിൽ ഇരുന്നത്. പ്രസവത്തിന് ശേഷം അസഹ്യമായ വേദനയും ദുർഗന്ധവും അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതി രണ്ടുതവണ മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയിരുന്നു. എന്നാൽ ശരിയായ പരിശോധന നടത്തുന്നതിന് പകരം കൂടുതൽ വെള്ളം കുടിക്കാൻ നിർദ്ദേശിച്ച് ഡോക്ടർമാർ മടക്കി അയക്കുകയാണുണ്ടായത്.
75 ദിവസത്തിന് ശേഷമാണ് ശരീരത്തിനുള്ളിൽ നിന്ന് തുണി തനിയെ പുറത്തുവന്നത്. ഇതോടെയാണ് ഡോക്ടർമാരുടെ വലിയ അനാസ്ഥ പുറംലോകമറിഞ്ഞത്. ഒരു വിദഗ്ധ സമിതി വിഷയം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് കൈമാറും. ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഒ.ആർ. കേളു ഉറപ്പുനൽകി.